Site icon Janayugom Online

ഘട്ടം ഘട്ടമായി എച്ച്ഐവി അണുബാധ ഇല്ലാതാക്കും: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി എച്ച്ഐവി അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഐക്യരാഷ്ട്രസഭ 2030ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ കേരളം 2025 ഓടെ ഈ ലക്ഷ്യം കൈവരിക്കും.

എയ്ഡ്‌സ് രോഗികള്‍ കുറവുള്ള കേരളത്തിന് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 2025ല്‍ ലക്ഷ്യം കൈവരിക്കേണ്ട സ്റ്റേറ്റ് സ്ട്രാറ്റജിക് പ്ലാന്‍ മന്ത്രി പ്രകാശനം നിര്‍വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എച്ച്ഐവി അവബോധ എക്‌സിബിഷന്‍, ബോധവത്ക്കരണ ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.

eng­lish sum­ma­ry;Elim­i­nate HIV infec­tion step by step: Health Minister

you may also like this video;

Exit mobile version