Site iconSite icon Janayugom Online

20,000 കോടി ഡോളര്‍ നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായി ഇലോണ്‍ മസ്ക്

വ്യക്തിഗത സമ്പത്തില്‍ നിന്ന് 20,000 കോടി ഡോളര്‍ നഷ്ടമായ ആദ്യ വ്യക്തിയാണ് ശതകോടീശ്വരനും ട്വിറ്റര്‍, ടെസ്‌ല സ്ഥാപനങ്ങളുടെ ഉടമയുമായ ഇലോണ്‍ മസ്ക്. 2021 നവംബര്‍ നാലിന് 340 ബില്യണ്‍ ഡോളറായിരുന്നു മസ്കിന്റെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചിക പ്രകാരം നിലവില്‍‍ ഇത് 137 ബില്യണ്‍ ഡോളറാണ്.

ഇക്കാലയളവില്‍ 203 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായത്. ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞതും ട്വിറ്റര്‍ ഇടപാടുകള്‍ക്കായി ഓഹരികള്‍ വിറ്റതുമാണ് മസ്‌കിന്റെ ആസ്തി കുറയാന്‍ കാരണം. 69 ശതമാനത്തോളം ഇടിവാണ് ടെസ്‌ല ഓഹരികള്‍ക്കുണ്ടായത്.

Eng­lish Sum­ma­ry: Elon Musk Becomes First Per­son Ever To Lose $200 Billion

You may also like this video

Exit mobile version