Site iconSite icon Janayugom Online

ഓപ്പൺ എഐ വാങ്ങാൻ 97 ബില്യൺ ഡോളർ വാഗ്ദാനം ചെയ്ത് എലോൺ മസ്‌ക്; നിരസിച്ച് സാം ആൾട്ട്മാൻ

ചാറ്റ്ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺഎഐയെ 97.4 ബില്യൺ ഡോളറിന് വാങ്ങാൻ വാഗ്ദാനം നൽകി എലോൺ മസ്ക്. ഓപ്പൺ എഐയുടെ സഹസ്ഥാപകനായിരുന്നു മസ്‌ക്. എന്നാൽ 2019 ൽ കമ്പനി വിട്ട് xAI എന്ന പേരിൽ സ്വന്തമായി ഒരു AI കമ്പനി ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി, കമ്പനിയെ ചൊല്ലി അദ്ദേഹം ആൾട്ട്മാനുമായി തർക്കത്തിലായിരുന്നു. കഴിഞ്ഞ വർഷം കമ്പനിയുടെ പുനഃസംഘടനാ പദ്ധതികളോടുള്ള വിയോജിപ്പിനെ തുടർന്ന് മസ്ക് ഓപ്പൺഎഐക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

“വേണ്ട, നന്ദി, പക്ഷേ നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങൾ 9.74 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാം” എന്നായിരുന്നു മസ്‌കിന്റെ വാഗ്ദാനത്തിനു ആൾട്ട്മാന്റെ മറുപടി. 2022 ൽ മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കുകയും പേര് X എന്ന് മാറ്റുകയും ചെയ്തിരുന്നു. 

Exit mobile version