Site iconSite icon Janayugom Online

ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്ക്

ട്വിറ്ററിന് വിലപറഞ്ഞ് സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. 41 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ തയാറാണെന്നാണ് മസ്ക് അറിയിച്ചത്. കൂ‍ടാതെ ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്നാണ് ഇലോൺ മസ്കിന്റെ വാഗ്ദാനം. തന്റെ ആവശ്യം അംഗീകരിക്കണമെന്നും മസ്ക് ട്വിറ്റർ ചെയർമാനോട് ആവശ്യപ്പെട്ടു.

ഇലോൺ മസ്ക് ട്വിറ്ററിന്റെ ഓഹരികൾ സ്വന്തമാക്കിയതോടെ അദ്ദേഹം ട്വിറ്റർ ഡയറക്ടർ ബോർഡിന്റെ ഭാഗമാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ട്വിറ്റർ ബോർഡിൽ അംഗമാകാൻ മസ്ക് വിസമ്മതിച്ചതായി ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ അറിയിച്ചതോടെ ഈ സാധ്യത അവസാനിക്കുകയായിരുന്നു.

മൂന്ന് ബില്യൻ ഡോളറോളം ചെലവിട്ടാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഇലോൺ മസ്ക് സ്വന്തമാക്കിയത്. ട്വിറ്ററിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മസ്ക് പറഞ്ഞിരുന്നു. എന്നാൽ മസ്ക് പുതിയ സമൂഹമാധ്യമങ്ങൾ അവതരിപ്പിച്ചേക്കുമെന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു.

Eng­lish summary;Elon Musk offers to buy Twit­ter for $41 billion

You may also like this video;

Exit mobile version