Site iconSite icon Janayugom Online

ട്വിറ്റര്‍ ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ഇലോണ്‍ മസ്‍ക്

elonelon

ട്വിറ്ററുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ഇലോണ്‍ മസ്‍ക്. വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ച കണക്കുകളുടെ വിശദാംശങ്ങള്‍ തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് നടപടി. മസ്‍കിന്റെ അറിയിപ്പിന് പിന്നാലെ പ്രീമാര്‍ക്കറ്റിങ് ട്രേഡിങ്ങില്‍ കമ്പനിയുടെ ഓഹരി 20 ശതമാനം ഇടിഞ്ഞു. 

ഉപയോക്താക്കളില്‍ അഞ്ച് ശതമാനം വ്യാജ/ സ്പാം അക്കൗണ്ടുകളാണെന്ന കണക്കുകള്‍ കമ്പനി ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ച് ഏകദേശ കണക്കുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ സംഖ്യ ഇതിലും ഉയര്‍ന്നതാകാമെന്നും ട്വിറ്റര്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് കണക്കുകള്‍ പരിശോധിക്കണമെന്ന് മസ്‍ക് ആവശ്യപ്പെട്ടത്. 

ഉപഭോക്തൃ വിവരങ്ങളില്‍ സമീപകാലത്ത് ട്വിറ്റര്‍ പുറത്തുവിട്ട കണക്കുകളില്‍ കാര്യമായ പിഴവുണ്ടായിരുന്നതായും റിപ്പേ­ാര്‍ട്ടുകളുണ്ട്. മൂന്നു വര്‍ഷത്തോളമായി, പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം യഥാര്‍ത്ഥ സംഖ്യയെക്കാള്‍ കൂടുതലായാണ് കണക്കാക്കിയതെന്ന് ട്വിറ്റര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ 1.9 ദശലക്ഷം അധിക ഉപഭോക്താക്കളാണ് ട്വിറ്ററിനുണ്ടായിരുന്നത്. 

Eng­lish Sum­ma­ry: Elon Musk says Twit­ter deal has been suspended
You may also like this video

Exit mobile version