Site iconSite icon Janayugom Online

കൊച്ചി ഏലൂരില്‍ ഏലൂർ എഎസ്ഐയെ ക്രൈം ബ്രാഞ്ച് മുൻ എസ്ഐ കുത്തി പരിക്കേല്പിച്ചു

എറണാകുളം ഏലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്ക് കുത്തേറ്റു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് റിട്ട എസ്.ഐ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോള്‍ മദ്യപിച്ച് ഭാര്യയേയും മക്കളെയും ഉപദ്രവിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏലൂര്‍ പൊലീസ് എത്തിയത്. വാതില്‍ തുറക്കുന്നതിനിടെ പോള്‍ എസ്ഐ സുനില്‍കുമാറിന്റെ കയ്യില്‍ കുത്തുകയായിരുന്നു. പരിക്കേറ്റ എസ്ഐ സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: eloor asi hacked by retired sub inspector
You may also like this video

Exit mobile version