Site iconSite icon Janayugom Online

ദമ്മാം ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നേരിടുന്ന ദുരിതം പരിഹരിയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടുക: നവയുഗം

navayugomnavayugom

ഈ തിങ്കളാഴ്ച മധ്യവേനൽ അവധി കഴിഞ്ഞു തുറന്നതിന് ശേഷം ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത്. സ്ക്കൂളിലെ നല്ലൊരു ശതമാനം എയർകണ്ടീഷനുകളും പ്രവർത്തനരഹിതമാണ്. ചുട്ടുപഴുത്ത വേനലിൽ പുറത്തുള്ള 44 ഡിഗ്രിയിലധികം ചൂടിൽ, ക്ലാസ്സുകളിൽ ഇരിയ്ക്കുന്ന കൊച്ചു കുട്ടികൾ അടക്കമുള്ളവർ വിയർത്തു അവശരാവുകയാണ്. ചൂട് കാരണം പല കുട്ടികളും അസുഖബാധിതരായിട്ടുമുണ്ട്. രണ്ടു മാസം അവധി ഉണ്ടായിട്ടും, എയർകണ്ടീഷനുകളുടെ മെയിന്റനൻസ് നടത്താതിരുന്ന സ്ക്കൂൾ മാനേജ്‌മെന്റിന്റെ പിടിപ്പുകേട് ആണ് ഈ ദുരിതാവസ്ഥ സ്ക്കൂളിൽ ഉണ്ടാക്കിയിരിയ്ക്കുന്നത്. തികച്ചും മനുഷ്യത്വരഹിതമായ സമീപനം ആണിത്. ഫീസ് അടയ്ക്കാൻ കാലതാമസം വരുത്തുന്ന രക്ഷകർത്താക്കളെ പലവിധ സമ്മർദ്ദങ്ങൾ ചെലുത്തി ഫീസ് അടപ്പിയ്ക്കാൻ കാണിയ്ക്കുന്ന സാമർഥ്യം, വളരെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സ്ക്കൂൾ അധികൃതർ കാണിയ്ക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. സ്ക്കൂൾ അധികൃതരുടെ ഈ അനാസ്ഥയ്ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിയ്ക്കണമെന്നും, ഈ പ്രശ്നം പരിഹരിയ്ക്കാൻ ഇന്ത്യൻ എംബസ്സി നേരിട്ട് ഇടപെടുകയും ചെയ്യണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Embassy of India inter­venes to solve the plight of stu­dents and teach­ers: Navayugom

You may like this video also

Exit mobile version