Site iconSite icon Janayugom Online

ഇന്ത്യക്കാർ ഉക്രെയ്ൻ വിടണമെന്ന് എംബസി

ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രോ​ട് ഉക്രെയ്ൻ വി​ടാ​ന്‍ ഇ​ന്ത്യ​ന്‍ എംബസിയുടെ നി​ര്‍​ദേ​ശം. ഉക്രെയ്​നി​ല്‍ യു​ദ്ധ​ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​നി​ര്‍​ദേ​ശം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ അ​വി​ടെ തു​ട​രു​ന്ന​വ​രോ​ട് രാ​ജ്യം വി​ടാ​നാ​ണ് ഇ​ന്ത്യ​ന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഏ​ക​ദേ​ശം 20,000 ഇ​ന്ത്യ​ക്കാ​രാ​ണ് ഉക്രെയ്​നി​ലു​ള്ള​ത്. കൂ​ടാ​തെ ഉക്രെയ്​നി​ല്‍ എ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത് എ​ന്ന കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​ക്ര​മീ​ക​ര​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പറയുന്നു.

eng­lish  summary;Embassy urges Indi­ans to leave Ukraine

you may also like this video;

Exit mobile version