Site iconSite icon Janayugom Online

സു​മി​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​ബ​സി​യു​ടെ സന്ദേശം

ഉ​ക്രെ​യ്ൻ ന​ഗ​ര​മാ​യ സു​മി​യി​ൽ കു​ടു​ങ്ങി​ക്ക​ട​ക്കു​ന്ന വി​ദ്യാ​ർത്ഥി​ക​ളോ​ട് ഒ​ഴി​പ്പി​ക്ക​ലി​ന് ത​യാ​റാ​യി​രി​ക്കാ​ൻ നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി. അ​ര​മ​ണി​ക്കൂ​റി​ന​കം ത​യാ​റാ​യി ഇ​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എം​ബ​സി പ്ര​തി​നി​ധി​ക​ൾ ഉ​ട​ൻ എ​ത്തു​മെ​ന്നും വി​ദ്യാ​ർത്ഥി​ക​ൾ​ക്ക് സ​ന്ദേ​ശം ലഭിച്ചു.

സു​മി​യി​ൽ ആ​കെ 594 ഇ​ന്ത്യ​ൻ വി​ദ്യാ​ർത്ഥി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 179 പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. സു​മി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് ഇ​വ​ർ ത​ങ്ങു​ന്ന​ത്. ഉ​ക്രെ​യ്ൻ ന​ഗ​രം പോ​ൾ​ട്ടോ​വ വ​ഴി​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​ക്കു​ക. പോ​ൾ​ട്ടോ​വ​യി​ലൂ​ടെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച് ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ് എം​ബ​സി വ്യക്തമാക്കുന്നത്.

eng­lish summary;Embassy’s Mes­sage to Indi­an Stu­dents in Sumi

you may also like this video;

Exit mobile version