Site iconSite icon Janayugom Online

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ജനങ്ങള്‍

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഇതിന് പിന്ന്ാലെ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ വീണ്ടും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ രാജ്യത്ത് ഏര്‍പ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലാണ് പ്രതിഷേധം ശക്തമായി തുടരുന്നത്. അഞ്ചാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്‌ ലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ക്രമസാമാധനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥയെന്ന് പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചു. 

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമര്‍ത്താൻ സൈന്യത്തിനു പൂർണ അധികാരം ഇതോടെ ലഭിക്കും. പ്രസിഡന്റ് ​ഗോട്ടബായ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ ഇന്നലെ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലും നടത്തി. ലങ്കൻ പാർലമെന്റിനു സമീപം പ്രതിഷേധിക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പാർലമെന്റിലേക്കുള്ള റോഡിൽ ആയിരക്കണക്കിനു വിദ്യാർത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. 

Eng­lish Summary:Emergency again in Sri Lanka
You may also like this video

Exit mobile version