Site icon Janayugom Online

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ നീട്ടി

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ അടിയന്തരാവസ്ഥ ഒരു മാസം കൂടി നീട്ടി. അടിയന്തരാവസ്ഥ നീട്ടാന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. 225 അംഗ പാര്‍ലമെന്റില്‍ 123 എംപിമാര്‍ അനുകൂലിച്ചും 63 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തിരുന്നു.

ജൂലൈ 17നാണ് ആക്ടിങ് പ്രസിഡന്റായിരുന്ന റെനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളെ തടവിലിടാനും പൊതുവിടങ്ങളില്‍ പ്രവേശിക്കുന്നത് തടയാനും സ്വകാര്യയിടങ്ങളില്‍ പരിശോധന നടത്താനും സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. ഒരു മാസം കൂടി നിലവിലെ സ്ഥിതി തുടരുമെന്ന് ഒരു പാര്‍ലമെന്റംഗം അറിയിച്ചു.

വിക്രമസിംഗയെ പ്രധാനമന്ത്രി പദവില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യം വിട്ട് സിംഗപ്പൂരിലെത്തിയ ഗോതബയ രാജപക്സെ വിസ കാലാവധി ഓഗസ്റ്റ് 11 വരെ നീട്ടിയിരുന്നു. ഗോതബയ രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും സ്വകാര്യ സന്ദര്‍ശനം മാത്രമാണ് നടത്തുന്നതെന്ന് സിംഗപ്പൂര്‍ അറിയിച്ചിരുന്നു.

Eng­lish summary;Emergency extend­ed in Sri Lanka

You may also like this video;

Exit mobile version