Site icon Janayugom Online

ലോകകപ്പിനു പിന്നാലെ ജീവിതത്തിലും ഹീറോയായി എമി

അര്‍ജന്റീനയുടെ ഫുട്ബോള്‍ ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ജീവിതത്തിലും ഹീറോയായിരിക്കുകയാണ്. കാന്‍സര്‍ ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയ്ക്ക്‌വേണ്ടി വലിയൊരു സഹായവുമായി എത്തിയിരിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനെസ്. ഫ്രാന്‍സിനെതിരായ ഫൈനലില്‍ താരം ഉപയോഗിച്ച ഗോള്‍ കീപ്പിങ് ഗ്ലൗസുകള്‍ താരം ലേലത്തിന് വച്ചു. ഇതില്‍ നിന്ന് ലഭിച്ച തുക താരം ആശുപത്രിക്ക് കൈമാറി. ലോക കിരീട സമ്മാനിക്കുന്നില്‍ നിര്‍ണായകമായി മാറിയ ഗ്ലൗസുകള്‍ ലേലത്തില്‍ പോയത് 45,000 ഡോളറിന് (ഏതാണ്ട് 36 ലക്ഷം രൂപ). ലേലത്തില്‍ ലഭിച്ച ഈ മുഴുവന്‍ തുകയും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി താരം കൈമാറി.

അര്‍ജന്റീനയിലെ ഗറാഹന്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിനായാണ് താരം ഗ്ലൗ വിറ്റത്. ‘ആ ഗ്ലൗ എനിക്കേറെ വിലപ്പെട്ടതാണ്. കാരണം, ലോകകപ്പ് ഫൈനല്‍ എല്ലാ ദിവസവും നടക്കില്ല. കാന്‍സര്‍ രോഗികളായ കുട്ടികളെ സഹായിക്കുന്നതിനേക്കാള്‍ വലുതല്ല എനിക്കത്.” എമി പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാമ്പ്യന്‍സ് ലീഗ് വിജയമാണ്.
നിലവിലെ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ലയ്ക്കൊപ്പം ഈ മോഹം നടക്കില്ലെന്ന് ഉറപ്പ്. ഇതുകൊണ്ടുതന്നെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ആസ്റ്റന്‍വില്ല വിടാനൊരുങ്ങുകയാണ് എമി. ലോകകപ്പ് ഫൈനല്‍ ഷൂട്ടൗട്ടില്‍ എമിലിയാനോയുടെ തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിച്ചത്. 

Eng­lish Summary;Emi became a hero in life after the World Cup

You may also like this video

Exit mobile version