Site iconSite icon Janayugom Online

വര്‍ക്കലയില്‍ പ്രിന്റിംങ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

വര്‍ക്കലയില്‍ പ്രിന്റിംങ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. 

വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിന്റംങ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുപത് വർഷമായി പ്രിൻറിംങ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന. 

Exit mobile version