ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഗ്യാസ് വിതരണം അനിശ്ചിതത്വത്തിലായി. അമ്പലമുഗൾ ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്റിലാണ് ഡ്രൈവർമാര്‍ മിന്നൽ പണിമുടക്ക് നടത്തുന്നത്.
പ്ലാന്‍റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. ഇതോടെ ഏഴ് ജില്ലകളിലേക്കുമുള്ള 140 ഓളം ലോഡ് സർവീസുകൾ മുടങ്ങി. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പ്രതിഷേധകര്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ ശ്രീകുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Employees strike: LPG gas supply uncertain
You may also like this video