അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിച്ചിട്ടുള്ള കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക്, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ എന്നിവരുമായി ധനസമാഹരണ മാർഗ്ഗങ്ങൾ ആരായും. ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെ കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെ-ഡിസ്കിന്റെ അഭ്യർത്ഥന അംഗീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
English Summary:Employment for 20 lakh people: Government approves the scheme
You may like this video also