2024–25 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ 44.62 എന്ന നിലയിലേക്ക് ചുരുങ്ങിയതായി കണക്കുകള്‍. രാജ്യത്തെ അടിസ്ഥാന ജനവിഭാഗം ആശ്രയിക്കുന്ന ബൃഹദ് പദ്ധതിയിലാണ് തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 44.62 എന്ന നിലയിലേക്ക് പതിച്ചത്. ആകെ തൊഴില്‍ദിനങ്ങളുടെ എണ്ണം 2023–24 സാമ്പത്തിക വർഷത്തിലെ 312.37 കോടിയിൽ നിന്ന് 2024–25ൽ 239.67 കോടിയായി കുറഞ്ഞു. 2023–24 പദ്ധതി വര്‍ഷം 52.08 തൊഴില്‍ ദിനങ്ങളാണ് ഒരാള്‍ക്ക് ലഭിച്ചിരുന്നതെന്നും മോഡി ഭരണത്തില്‍ തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞു വരുന്ന പ്രവണത വര്‍ധിക്കുന്നതായും എന്‍ആര്‍ഇജിഎ സംഘര്‍ഷ മോര്‍ച്ച പ്രതികരിച്ചു. പദ്ധതി ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനോ തൊഴില്‍ ദിനങ്ങള്‍ കൂട്ടാനോ, വേതനം ഉയര്‍ത്താനോ തയ്യാറാകാതെ പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്രബജറ്റില്‍ മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍നിന്നും മാറ്റമൊന്നും വരുത്തിയിരുന്നില്ല.
തൊഴിലുറപ്പ് പദ്ധതി: തൊഴില്‍ ദിനങ്ങള്‍ 44 ആയി ചുരുങ്ങി

