Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി ; കേരളം രാജ്യത്തിന് മാതൃകയാകുന്നു

മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി രാജ്യത്തിനു തന്നെ കേരളം മാതൃകയായിരിക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് കേരളത്തിന് ഈ മുന്നേറ്റത്തിന് കാരണമായിരിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്താകെ തൊഴിൽദിനങ്ങൾ കുറഞ്ഞപ്പോൾ കേരളത്തിൽ കൂടി.2021–22ൽ തൊട്ട്‌ മുൻവർഷത്തെ അപേക്ഷിച്ച്‌ രാജ്യത്ത്‌ 26 കോടി തൊഴിൽ ദിനത്തിന്റെ കുറവ് വന്നിരിക്കുകയാണ്.

2020–21 ൽ 389.08 കോടി തൊഴിൽദിനം ഉണ്ടായിരുന്നത് 2021–22ൽ 363.32 കോടിയായി കുറഞ്ഞു. അതേസമയം കേരളത്തിൽ 2021–22ൽ തൊഴിൽദിനങ്ങൾ 10.59 കോടിയായിഉയർന്നു. 2020–21ൽ ഇത്‌ 10.23 കോടിയായിരുന്നു.കേരളത്തിന്‌ അനുവദിച്ച ഫണ്ടിൽ 822.20 കോടി രൂപയുടെ കുറവ്‌ വന്നപ്പോഴും സംസ്ഥാനത്തിന്‌ മുന്നേറാനായി.2020–21ൽ 4300.32 കോടി രൂപ കേരളത്തിനു ലഭിച്ചപ്പോൾ 2021–22ൽ 3478.12 കോടി മാത്രമാണ്‌ കിട്ടിയത്‌. ബിജെപിയുടെ ആദിത്യനാഥ് ഭരിക്കുന്നഉത്തർപ്രദേശിൽ മാത്രം 2021–-22ൽ മുൻ വർഷത്തെ അപേക്ഷിച്ച്‌ 6.87 കോടി തൊഴിൽദിനം കുറഞ്ഞു.

ബിഹാർ–4.65 കോടി, മധ്യപ്രദേശ്–4.2 കോടി, രാജസ്ഥാൻ 3.62 കോടി, ഛത്തീസ്‌ഗഢ്–-1.48 കോടി എന്നിങ്ങനെയാണ് വൻകുറവ് വന്ന സംസ്ഥാനങ്ങളിലെ കണക്ക്‌. മൊത്തം 18 സംസ്ഥാനത്തും നാല്‌ കേന്ദ്രഭരണ പ്രദേശത്തും കുറവ് രേഖപ്പെടുത്തി. ദാദ്ര നഗർ ഹവേലി, ‑ദാമൻ ആൻഡ് ഡിയുവിൽ നിലവിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നില്ല.കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ തൊഴിലുറപ്പ് പദ്ധതി വിഹിതം നൽകാതെ കേന്ദ്രം കുടിശ്ശിക വരുത്തിയിരിക്കുകയാണ്. 

തൊഴിൽദിനങ്ങൾ കൂടിയിട്ടും കേരളത്തിന് അനുവദിച്ച തുക കുറവാണ്.കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പിന് അനുവദിച്ച് തുക വളരെ കുറവാണ് .തൊഴിലുറപ്പ് പദ്ധതിയുടെ ഘടന തന്നെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 100ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. സംസ്ഥാനങ്ങള്‍ക്ക് കൂടി വിഹിതം വഹിക്കും വിധം ഘടന മാറ്റാനാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര ഗ്രാമവികസമമന്ത്രി ഗിരിരാജ്സിങ് പ്രസ്തവിച്ചു. കേന്ദ്രാവിഷകൃത പദ്ധികള്‍ക്ക് സമാനമായി തൊഴിലുറപ്പിലും, അറുപതു ശതമാനം കേന്ദ്രവും, നാല്‍പതു ശതമാനം സംസ്ഥാനങ്ങളും വഹിക്കുണമെന്ന നിര്‍ദ്ദശമാണ് കേന്ദ്രമന്ത്രി പറയുന്നതിന്‍റെ പ്രത്യേകത.

Eng­lish Summary:
Employ­ment Guar­an­tee Scheme: Ker­ala becomes a mod­el for the country

You may also like this video:

Exit mobile version