Site iconSite icon Janayugom Online

100 കോടി തീയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രം; “എമ്പുരാന്‍”

മലയാള സിനിമയിൽ ചരിത്രം കുറിച്ച് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തീയറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാലാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട് 200 കോടി ആ​ഗോള കളക്ഷൻ നേടിയിരുന്നു.

എമ്പുരാന്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. റോബോ എന്ന 2010 ചിത്രത്തിലൂടെ തമിഴ് സിനിമയാണ് സൗത്ത് ഇന്ത്യയില്‍ ആദ്യമായി 100 കോടി ഷെയര്‍ നേട്ടം കൈവരിച്ചത്. ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും സമാന നേട്ടം സ്വന്തമാക്കി.

Exit mobile version