Site iconSite icon Janayugom Online

പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന വിഷയങ്ങളായതിനാൽ എമ്പുരാൻ കാണില്ല; നിലപാട് മാറ്റി രാജീവ് ചന്ദ്രശേഖർ

പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് മോഹൻലാലിനും പൃഥ്വിരാജിനും വിജയാശംസകൾ നേർന്ന രാജീവ് ചന്ദ്രശേഖർ സംഘ് പരിവാറിന്റെ പ്രതിഷേധത്തെ തുടർന്നാണ് നിലപാട് മാറ്റിയത്.

ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

Exit mobile version