ജമ്മു കാശ്മീരിലെ ഷോപ്പിയാനിലും ബാരാമുള്ളയിലും ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരരാണ് സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. പ്രദേശത്ത് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഭീകരർക്കെതിരായ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
English Summary:Encounter in Baramulla, Jammu and Kashmir; Two terrorists were killed
You may also like this video