Site icon Janayugom Online

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു

encounter

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ തുടരുന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യുവരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരസേനയുടെ നായ വിഭാഗത്തിലെ കെന്റ് എന്ന ആറുവയസ്സുള്ള ലാബ്രഡോറും വെടിവെപ്പിൽ വീരമൃത്യുവരിച്ചു.

നർല ഗ്രാമത്തിൽ നടത്തിയ തെരച്ചിലിനിടെ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ജമ്മു സോൺ) മുകേഷ് സിംഗ് പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി രജൗരിയും പൂഞ്ചും തീവ്രവാദികളുടെ സ്വാധീനത്തിലാണ്. 

അതിർത്തി ജില്ലകളായ രജൗരിയും പൂഞ്ചും ഈ വർഷം നിരവധി ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഏകദേശം 26 തീവ്രവാദികളും 10 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അതിർത്തിക്കപ്പുറത്ത് നിന്ന് ഈ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂരിഭാഗം ഭീകരരും കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Encounter in Jam­mu and Kash­mir: Two ter­ror­ists killed; The sol­dier martyred

You may also like this video

Exit mobile version