Site icon Janayugom Online

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

Indian army

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാസേനയെ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശം സേന വളഞ്ഞിരിക്കുകയാണ്. ബാരാമുള്ള ജില്ലയിലെ കരേരി പ്രദേശത്തെ വാണിഗം ബാലയിൽ, ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാസേന പരിശോധന നടത്തി. ഇതിനിടെയാണ് ഒളിച്ചിരുന്ന ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

Eng­lish Summary:Encounter in Jam­mu and Kash­mir’s Bara­mul­la; A ter­ror­ist was killed
You may also like this video

Exit mobile version