Site icon Janayugom Online

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ, ലഷ്കർ കമാൻഡന്റ് യൂസൂഫ് കന്ത്രുവും ഉൾപ്പെടുന്നു. നിരവധി സൈനികരെയും സിവിലിൻയൻമാരെയും വധിച്ച ഭീകരനാണ് യൂസുഫ്.
ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.

ബാരമുള്ളയിലെ മാൽവ മേഖലയിൽ ഭീകരവാദ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്. സൈനിക സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.

കൊല്ലപ്പെട്ടത് യൂസുഫ് തന്നെയാണെന്ന് കശ്മീർ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ബദ്ഗാം ജില്ലയിൽ ഒരു സൈനികനും സിവിലിയനും കൊല്ലപ്പെട്ട ആക്രമത്തിന് പിന്നിൽ യൂസുഫ് ആയിരുന്നു.

Eng­lish summary;encounter in Kash­mir; Two ter­ror­ists were killed

You may also like this video;

Exit mobile version