Site iconSite icon Janayugom Online

ജമ്മു കശ്മീരിലെ കിഷ്ത്വറില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ കിഷ്ത്വറില്‍ സുരക്ഷസേനയുടെ തെരച്ചിലിനിടെ വെടിയുതിര്‍ത്ത് തീവ്രവാദികള്‍. ഖാന്‍കൂന്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്ന സേനയ്ക്കെതിരെ വനത്തില്‍ നിന്നും തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ദച്ചാന്‍, നാഗ്സേനി വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു തെരച്ചിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തതായും സേന തിരിച്ചടിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതായും തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Exit mobile version