Site icon Janayugom Online

പുൽവാമയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരൻ കൊല്ലപ്പെട്ടു

jawan

ജമ്മു കശ്മിരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ജില്ലയിലെ അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തിനിടെയാണ് തീവ്രവാദി വെടിയേറ്റ് കൊല്ലപ്പെട്ടത്. മരിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Encounter in Pul­wa­ma: One ter­ror­ist killed

You may also like this video

Exit mobile version