Site icon Janayugom Online

ജമ്മു കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടൽ; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു

encounter

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായതായതെന്ന് അധികൃതർ അറിയിച്ചു. രജൗരി ജില്ലയിലെ ബന്യാരി ഹിൽസിലെ ഡോക്കിലാണ് വെടിവയ്പ്പ് നടന്നത്. ഏറ്റുമുട്ടലില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

കാണ്ടി വനമേഖലയിലാണ് സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടിയതെന്ന് ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു. വനത്തിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശം സൈന്യം വളഞ്ഞു. പ്രദേശത്ത് ഒരു സംഘം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ ഏറ്റുമുട്ടലാണത്.

Eng­lish Sum­ma­ry: Encounter in Rajouri, Jam­mu and Kash­mir; A secu­ri­ty guard was injured

You may also like this video

Exit mobile version