Site iconSite icon Janayugom Online

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

shoipan encountershoipan encounter

ജമ്മുകശ്മീരില്‍ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ചംഗാം മേഖലയില്‍ ഇന്ന് രാവിലെയാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ മൂന്ന് ജയ്-ഷെ-മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ അറിയിച്ചു.

പ്രദേശത്തുനിന്ന് നിരോധിത ഉല്പന്നങ്ങളും എ കെ 47 ഉള്‍പ്പെടുന്ന മാരക ആയുധങ്ങളും സേന പിടിച്ചെടുത്തു.

Eng­lish sum­ma­ry: Encounter in Pulawa­ma; three ter­ror­ists killed

You may like this video also

Exit mobile version