ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം പൊലീസിന്റെയും പാരാമിലിറ്ററി സേനയുടെയും അധിക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എന്‍ഐഎ മേധാവി കുല്‍ദീപ് സിങ് ഇന്നലെ കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വെള്ളിയാഴ്ച രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു. സിഐഎസ്എഫ് വാഹനത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഒരു എഎസ്ഐയും കൊല്ലപ്പെട്ടു.
കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നുവെന്ന് സൈന്യം പറഞ്ഞു. രണ്ട് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
English summary;Encounter; Terrorist killed in Kashmir
You may also like this video;