Site icon Janayugom Online

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയ സ്വാധീനം അവസാനിപ്പിക്കണം: സോണിയ

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഈ പ്രവണത ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവര്‍ ആരോപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കിന്റെയും മറ്റ് സോഷ്യല്‍ മീഡിയ ഭീമന്മാരുടെയും സ്വാധീനവും ഇടപെടലും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ലോക്‌സഭയില്‍ പറഞ്ഞു.

സീറോ അവറില്‍ വിഷയം ഉന്നയിച്ച സോണിയ നമ്മുടെ സ്വകാര്യത ഹാക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വലിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി. ആര് അധികാരത്തിലിരുന്നാലും നമ്മുടെ ജനാധിപത്യവും സാമൂഹിക ഐക്യവും സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

eng­lish summary;End social media influ­ence in elec­toral pol­i­tics: Sonia

you may also like this video;

Exit mobile version