രാജ്യത്ത് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യൻ റയിൽവെ 753 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കൽക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കത്തിനായാണ് പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്.
പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ കൽക്കരി സ്റ്റോക്ക് വളരെ കുറവായതിനാലാണ് അടിയന്തര നടപടികൾ ആരംഭിച്ചത്. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം കുറയുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കുന്നത് തുടരുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിനുകൾ നിർത്തലാക്കിയത് താൽക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുമെന്നും ഇന്ത്യൻ റയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് ക്രിഷ്ണ ബൻസാൽ അറിയിച്ചു.
താപനിലയങ്ങളിൽ എട്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്. പ്രതിസന്ധി തുടർന്നാൽ മെട്രോ, ആശുപത്രി സേവനങ്ങളെ ഉൾപ്പെടെ രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നു.
English summary;Energy crisis; 753 passenger trains canceled by Indian Railways
You may also like this video;