Site iconSite icon Janayugom Online

ബൈജൂസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

വിദേശവനിമയ ചട്ടങ്ങളില്‍ തിരിമറി കാട്ടിയതിന് എഡ്-ടെക് സ്ഥാപനമായ ബൈജൂസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. സിഎൻബിസി-ടിവി18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ വിനിമയ നിയമത്തില്‍ സ്ഥാപനം 9,000 കോടിയുടെ അഴിമതി നടത്തിയതായി ഇഡി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം നോട്ടീസ് ലഭിച്ചു എന്ന റിപ്പോര്‍ട്ട് ബൈജൂസ് നിഷേധിച്ചു. ഇഡിയില്‍ നിന്ന് അത്തരത്തില്‍ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ ഇഡി പ്രതികരിച്ചിട്ടില്ല. 

Eng­lish Sum­ma­ry: Enforce­ment Direc­torate notice to Baijus

You may also like this video

YouTube video player
Exit mobile version