Site iconSite icon Janayugom Online

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായി അറസ്റ്റില്‍

അനധികൃത ഖനന കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായി പ്രേം പ്രകാശ് അറസ്റ്റില്‍. ബുധനാഴ്ച നടന്ന റെയ്ഡില്‍ രണ്ട് എകെ 47 തോക്കുകളും അറുപതോളം വെടിയുണ്ടകളും കണ്ടെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മറ്റൊരു അനുയായി പങ്കജ് മിശ്ര നേരത്തെ അറസ്റ്റിലായിരുന്നു.

പങ്കജ് മിശ്രയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രകാശിന്റെ വസതിയില്‍ ഇഡി പരിശോധന നടത്തിയത്. പ്രേം പ്രകാശിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ വീട്ടില്‍ വെച്ചിട്ട് പോയ തോക്കുകളാണ് ഇഡി കണ്ടെടുത്തതെന്ന് റാഞ്ചി പൊലീസ് അറിയിച്ചു. ഇവരെ സസ്പെന്‍ഡ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ അനഃധികൃത ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇരുപതോളം ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.

Eng­lish sum­ma­ry; Enforce­ment Direc­torate Raid; Sup­port­er of Jhark­hand Chief Min­is­ter arrested

You may also like this video;

Exit mobile version