Site icon Janayugom Online

മോൻസന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സൻ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തതവരുത്താനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം. ചോദ്യം ചെയ്യലിനിടെ പ്രതിയില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായാണ് സൂചന. 

തെളിവ് ശേഖരണത്തിന്റെ ഭാഗമായി മോന്‍സന്റെ ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇയാളുടെ കലൂരിലെ വാടക വീട്ടിലെ നിത്യസന്ദര്‍ശകരുടെ വിശദാംശങ്ങള്‍ അറിയുന്നതിനൊപ്പം ഉന്നത ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്നതിനുമാണ് നടപടി. അതേസമയം അഞ്ചുവര്‍ഷത്തിനിടെ 500ലധികം സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തിരുവനന്തപുരം സ്വദേശി സന്തോഷ് രംഗത്തെത്തി. കൊടുത്ത സാധനങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇയാള്‍ തിരിച്ചറി‌ഞ്ഞു. വ്യക്തമായി കാലപ്പഴക്കം പറഞ്ഞുതന്നെയാണ് മോന്‍സന് എല്ലാ വസ്തുക്കളും താന്‍ നല്‍കിയിട്ടുള്ളതെന്നും സന്തോഷ് പറഞ്ഞു.

ENGLISH SUMMARY:Enforcement direc­torate received infor­ma­tion about Mon­son’s finan­cial dealings
You may also like this video

Exit mobile version