സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സിയാണ് ഇ ഡി. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ലെന്നും കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ല. കേന്ദ്ര സുരക്ഷ നല്‍കാനാകില്ല. എറണാകുളം ജില്ലാ കോടതിയില്‍ ഇ ഡി സത്യവാങ്മൂലം സമര്‍പ്പിച്ചു. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നേരത്തെ കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.
English summary; Enforcement Directorate says Swapna Suresh cannot be given security
You may also like this video;