Site iconSite icon Janayugom Online

എഞ്ചിൻ തകരാര്‍; ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

പട്ന – ഡല്‍ഹി വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിൻ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് പുറപ്പെട്ട് മൂന്ന് മിനിറ്റിന് ശേഷം വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ വിമാനം സുരക്ഷിതമായി പട്നയിൽ ലാൻഡ് ചെയ്തു. ഇന്‍ഡിഗോ വിമാനത്തിന്‍റെ എഞ്ചിനാണ് തകരാര്‍ സംഭവിച്ചത്. പാട്നയിലെ ജയപ്രകാശ് നാരായണ്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 9.11 ഓടെ വിമാനം തിരിച്ചിറക്കി.

Eng­lish Sum­ma­ry; engine fail­ure; The Indi­go flight was brought back immediately

You may also like this video

Exit mobile version