Site iconSite icon Janayugom Online

എഞ്ചിൻ തകരാര്‍; റോഡിലൂടെ പോയ കാറിന് മുകളിലൂടെ വിമാനം ലാൻഡ് ചെയ്തു

ഫ്ലോറിഡയില്‍ എഞ്ചിൻ തകരാറിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രെവാർഡ് കൗണ്ടിയിലെ ഹൈവേയിലാണ് സംഭവം. റോഡിലൂടെ പോകുന്ന കാറിന് മുകളിലേക്കാണ് വിമാനം ലാൻഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമബഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിഡിയോയിൽ അടിയന്തരമായി ലാൻഡ് ചെയ്ത വിമാനം കാറിന് മുകളിൽ ഇടിച്ച് റോഡിലേക്ക് നിരങ്ങി നീങ്ങുന്നത് കാണാം. 

പൈലറ്റും ഒരു യാത്രക്കാരനുമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. ഇരുവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കാര്‍ ഓടിച്ചിരുന്ന 57കാരിയായ സ്ത്രീക്ക് അപകടത്തിൽ പരുക്കേറ്റു. ഗുരുതര പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിന് എഞ്ചിന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൈലറ്റ് അറിയിച്ചിരുന്നെന്ന് യുഎസ് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 

Exit mobile version