പറന്ന് 15 മിനിട്ടിനുള്ളില്‍ എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 199 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 130 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പുറപ്പെട്ട് ഏകദേശം 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന്റെ വലത് എഞ്ചിന് തീ പിടിക്കുകയായിരുന്നു.
പൈലറ്റ് പെട്ടെന്ന് തന്നെ യാത്രക്കാരോട് ശാന്തരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയുമായിരുന്നു. ഗുരുതരാവസ്ഥ മനസിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, ഉടന്‍ തന്നെ വിമാനം അടിയന്തര ലാന്‍ഡിങിനായി അനുവാദം നല്‍കി. ആര്‍ക്കും പരിക്കുകളില്ല. സാങ്കേതിക തകരാര്‍ മൂലമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:Engine fire: Malaysian plane made an emergency landing
You may also like this video

