ഐബിഎസ്എ വനിതാ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിൽ ഇംഗ്ലണ്ടിനും, ജപ്പാനും വിജയം. കാക്കനാട് യു എസ് സി ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന വനിതകളുടെ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് എ യിലെ മൽസരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഇംഗ്ലണ്ടിന്റെ വിജയം. ഗ്രൂപ്പ് ബി യിൽ എതിരില്ലാത്ത ഒരു ഗോളിന് ജപ്പാൻ തുർക്കിയെയും പരാജയപ്പെടുത്തി. ഇന്ത്യ നാളെ (7) പോളണ്ടിനെ നേരിടും. വൈകീട്ട് ഏഴു മണിക്കാണ് ഇന്ത്യയുടെ മത്സരം. ജയിച്ചാൽ ഇന്ത്യക്ക് സെമി പ്രവേശന സാധ്യത നിലനിർത്താം. ഐബിഎസ്എ വനിതാ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിൽ ജപ്പാൻ തുർക്കിയെ നേരിടുന്നു
ഐബിഎസ്എ വനിതാ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിൽ ഇംഗ്ലണ്ടിനും ജപ്പാനും വിജയം

