ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആസ്റ്റൺ വില്ല ഉജ്ജ്വല വിജയം നേടി. ആസ്റ്റൺ വില്ലയ്ക്കായി മോർഗൻ റോജസ് ഇരട്ട ഗോളുകൾ നേടി തിളങ്ങി. മത്സരത്തിന്റെ 45, 57 മിനിറ്റുകളിലായിരുന്നു റോജസിന്റെ ഗോളുകൾ. ബ്രസീലിയൻ താരം മാത്തേവുസ് കുൻഹയാണ് യുണൈറ്റഡിന്റെ ഏക ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഈ വിജയത്തോടെ 36 പോയിന്റുമായി ആസ്റ്റൺ വില്ല ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടി നേരിട്ടു. 26 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്തുനിന്നും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റൂബൻ അമോറിമിന് കീഴിൽ ഫോം കണ്ടെത്താൻ ശ്രമിക്കുന്ന യുണൈറ്റഡിന് വില്ലയോടേറ്റ തോൽവി വലിയ തിരിച്ചടിയാണ്.

