ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. കോണ്‍ഗ്രസ് എംഎല്‍എ രമേശ് കുമാറിന്റേതാണ് വിവാദ പ്രസ്താവന. കര്‍ണാടക അസംബ്ലി നടക്കവെയായിരുന്നു എംഎല്‍എ പ്രസ്താവന നടത്തിയത്. കര്‍ഷക വിഷയങ്ങളില്‍ സംസാരിക്കാന്‍ സമയം അനുവദിക്കണെന്നാവശ്യപ്പെട്ടതിനുപിന്നാലെയാണ് രമേശ് കുമാര്‍ ഇങ്ങനെ പ്രതികരിച്ചത്.
പ്രതികരണത്തില്‍ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്ഗെ കഗേരി ചിരിക്കുകയും ചെയ്യുന്നുണ്ട്. ബലാത്സംഗത്തെ നിസാരവല്‍ക്കരിച്ച എംല്‍എയുടെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
English Summary: Enjoy rape if you can’t escape: harsh criticism against Congress MLA
You may like this video also