Site icon Janayugom Online

റവന്യൂ വകുപ്പിന്റെ സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ

റവന്യൂ വകുപ്പിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നത്. ഡിജിറ്റൈസേഷൻ നടപടികളിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. പട്ടയ വിതരണത്തിലും സർവകാല റെക്കോർഡിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണയ്ക്കാട് വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി ഐ നസീം റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, എ ഡി എം സന്തോഷ് കുമാർ, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, ചെങ്ങന്നൂർ ആർ ഡി ഒ, എസ് സുമ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ മോഹനൻ, ബുധനൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചേപ്പാട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ ശോഭ അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ശിവപ്രസാദ്, കെ കെ സന്തോഷ്, ബിന്ദു രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ഡി കൃഷ്ണകുമാർ, എ ഡി എം സന്തോഷ് കുമാർ, ചെങ്ങന്നൂർ ആർ. ഡി. ഒ എസ്. സുമ, ചേപ്പാട് വില്ലേജ് ഓഫീസർ കെ. പദ്മകുമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version