ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാളിലൂടെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച രണ്ട് ഡോക്‌ടർമാർ അറസ്റ്റിൽ. സുഷമ കാർലിൻ ഒലിവിയ (61), ഹസ്സൻ അമൻ സലീം (35) എന്നിവരാണ് അറസ്റ്റിലായത്. ഒലിവിയയുടെ പക്കൽ നിന്നും ബ്രിട്ടീഷ് പാസ്‌പോർട്ടും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡും കണ്ടെത്തി.
യു കെയിലെ ഗ്ലൗസെസ്റ്ററിലാണ് അവരുടെ ഇപ്പോഴത്തെ വിലാസം. പാകിസ്ഥാൻ വംശജനായ ഹസ്സൻ അമൻ സലീമിന്റെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്. ഇരുവരും മെഡിക്കൽ പ്രൊഫഷണലുകളാണെന്നും ഒരു പ്രാദേശിക ആശുപത്രിയുടെ ക്ഷണപ്രകാരം നേപ്പാളിലെ നേപ്പാൾഗഞ്ചിലേക്ക് യാത്ര ചെയ്തതായും വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.

