Site iconSite icon Janayugom Online

അതിരുകൾ ഭേദിക്കുന്ന വിപ്ലവ സാഹോദര്യം; എംഎൻ സ്മാരകത്തിൽ ശ്രീലങ്കൻ പ്രതിനിധി സംഘത്തിന് ആവേശകരമായ സ്വീകരണം

ശ്രീലങ്കൻ ഭരണകക്ഷിയും കരുത്തുറ്റ ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനവുമായ ജെവിപി (ജനത വിമുക്തി പെരമുന) നേതാക്കളും ജനപ്രതിനിധികളുമടങ്ങുന്ന ശ്രീലങ്കൻ പ്രതിനിധി സംഘം സിപിഐ സംസ്ഥാന ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ സന്ദർശനം നടത്തി. സമാനമായ രാഷ്ട്രീയ വീക്ഷണങ്ങളുടേയും സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെയും പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങളിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ആത്മബന്ധം ഊട്ടി ഉറപ്പിക്കുവാൻ സന്ദർശനത്തിനായി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശ്രീലങ്കന്‍ സംഘത്തെ സ്വീകരിച്ചു. ശ്രീലങ്കൻ പാർലമെന്റ് അംഗങ്ങളായ കിറ്റ്നൻ സെൽവരാജ്, കരുണാനന്ദൻ ഇളങ്കുമരൻ എന്നിവർക്കൊപ്പം ജെവിപി ജനറൽ സെക്രട്ടറി എം ടിൽവിൻ സിൽവയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ദക്ഷിണേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും തൊഴിലാളി വർഗ മുന്നേറ്റങ്ങളും ചർച്ചയായ വേദിയിൽ, മന്ത്രിമാരായ ജി ആർ അനിൽ, ജെ ചിഞ്ചുറാണി, നേതാക്കളായ ആർ ലതാദേവി, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കുചേർന്നു. രാഷ്ട്രീയ ചർച്ചകൾക്കൊപ്പം സ്നേഹത്തിന്റെ അടയാളമായി ഇരുവിഭാഗവും ഉപഹാരങ്ങൾ പരസ്പരം കൈമാറി. 

Exit mobile version