Site iconSite icon Janayugom Online

ഇടിച്ചിട്ട വാഹനം കണ്ടെത്തിയില്ലെങ്കിലും നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തിൽ പെട്ടവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. ഇതിനു നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങളിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകേണ്ടത് അപകടം നടന്ന സ്ഥലത്തെ ആർഡിഒയ്ക്കാണ്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനായില്ലെങ്കിലും ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാനായി പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് അറിയാത്ത സാഹചര്യമുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ രണ്ടിന് കളമശേരിയിൽ അപകടമുണ്ടാക്കിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ആലുവ സ്വദേശി വി കെ ഭാസി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത് നഷ്ടപരിഹാരത്തിനായി നിർദ്ദിഷ്ട ഫോമിൽ രേഖകൾ സഹിതം അപേക്ഷ ലഭിച്ചാൽ അന്വേഷണം നടത്തി ക്ലെയിംസ് എൻക്വയറി ഓഫീസറായ ആർഡിഒ റിപ്പോർട്ട് നൽകും. തുടർന്ന് ജില്ലാ കളക്ടറാണ് ക്ലെയിംസ് സെറ്റിൽമെന്റ് ഓഫീസർ എന്ന നിലയിൽ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ 25,000 രൂപയും ഗുരുതര പരിക്കാണെങ്കിൽ 12,500 രൂപയുമാണ് നഷ്ടപരിഹാരം നൽകുന്നത്.

Eng­lish Sum­ma­ry: Enti­tle­ment to com­pen­sa­tion even if hit-and-run vehi­cle not found: High Court
You may also like this video

Exit mobile version