Site iconSite icon Janayugom Online

ഓണ്‍ലൈന്‍ ക്ലാസില്‍ വളര്‍ത്തു പൂച്ചയുടെ എന്‍ട്രി; ജോലി പോയ അധ്യാപികയ്ക്ക് നഷ്ടപരിഹാരവും നീതിയും ലഭിച്ചു

ഓൺലൈൻ ക്ലാസിനിടയില്‍ പൂച്ച ഇടയ്ക്ക് കയറിയതിന് ആര്‍ട്ട് ടീച്ചറിനെ ചൈനയില്‍ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെ പൂച്ച കുറുകെ ചാടിയെന്ന കാരണം പറഞ്ഞാണ് വിചിത്രമായ നടപടി. എന്നാല്‍ ഇപ്പോള്‍ ടീച്ചറിന് അനുകൂലമായ വിധി വന്നിരിക്കുകയാണ്. പിരിച്ചുവിടല്‍ നടപടിയെ തുടര്‍ന്ന് 4.7 ലക്ഷം രൂപ അവര്‍ക്ക് കമ്പനി നഷ്ടപരിഹാരമായി നല്‍കാണമെന്നാണ് വിധി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ലൂവോ എന്ന അധ്യാപിക ഓണ്‍ലൈന്‍ ക്ലാസില്‍ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയത്. 

ഒരു എജ്യുക്കേഷന്‍ ടെക് കമ്പനിയിലാണ് ലുവോ ജോലി ചെയ്യുന്നത്. പൂച്ച കുറുകെ ചാടിയത് അധ്യാപികയുടെ പ്രതിച്ഛായയെ തകര്‍ത്തുവെന്നാണ് കമ്പനിയുടെ വാദം. മുന്‍പ് ലുവോ ക്ലാസ് എടുക്കാന്‍ പത്ത് മിനുറ്റ് വൈകിയെന്ന് ആരോപിച്ചിരുന്നു. ക്ലാസുകള്‍ക്കിടയില്‍ ലുവോ പഠിപ്പിക്കുകയല്ല പകരം മറ്റ് പല കാര്യങ്ങളും ചെയ്തുവെന്നും കമ്പനി കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെയെല്ലാം ചോദ്യം ചെയ്താണ് ലുവോ പരാതിയുമായി രംഗത്ത് എത്തിയത്. എന്നാല്‍ കമ്പനി ആദ്യം നഷ്ടപരിഹാരം നൽകാൻ തയ്യാറായില്ല. പകരം അവരെ പിരിച്ചുവിടാനുള്ള തീരുമാനമെടുക്കുകയായിരുന്നു. 

അധ്യാപകർക്ക് വേണ്ടി കമ്പനി തയ്യാറാക്കിയ നിയമപുസ്തകത്തില്‍ പൂച്ച കുറുകെ ചാടിയത് ഒരു നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു കമ്പനിയുടെ വാദം.
എന്നാൽ പൂച്ച ക്ലാസിൽ അതിക്രമിച്ച് കയറിയില്ല എന്ന് അധ്യാപിക വാദിച്ചു. കോവിഡ് കാലത്ത് തങ്ങളുടെ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെങ്കിൽ തൊഴിലുടമകൾ വളരെ കർശനമായ കാര്യങ്ങളൊന്നും ആവശ്യപ്പെടരുത് ഗ്വാങ്‌ഷോ ടിയാൻഹെ പീപ്പിൾസ് കോടതിയിലെ ജഡ്ജി ലിയാവോ യാജിംഗ് പറഞ്ഞു. തുടര്‍ന്ന് അധ്യാപികയ്ക്ക് 4.7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.

Eng­lish Summary:Entry of pet cat in online class; The fired teacher got com­pen­sa­tion and justice
You may also like video

Exit mobile version