പ്രമുഖ പരിസ്ഥിതി പ്രവർത്തകയും വ്യക്ഷമാതാവുമെന്ന് അറിയപ്പെടുന്ന സാലുമരട തിമ്മക്ക അന്തരിച്ചു. 114-ാം വയസ്സില്‍ ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1911ൽ കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക മരങ്ങൾ നട്ടുവളർത്തിയതിലൂടെയാണ് ശ്രദ്ധേയയായത്. കുഡൂർ‑ഹൂളിക്കൽ സംസ്ഥാനപാതയിൽ 385 പേരാലുകളാണ് തിമ്മക്ക നട്ടുവളർത്തിയത്. മരങ്ങളെ മക്കളായ് കണ്ട് സ്നേഹിച്ച തിമ്മക്കയെ രാജ്യം 2019ൽ പത്മശ്രീ നല്‍കി ആദരിക്കുകയായിരുന്നു.
പരിസ്ഥിതി പ്രവർത്തക സാലുമരട തിമ്മക്ക അന്തരിച്ചു

