മുഖ്യമന്ത്രി വായ് മൂടിക്കെട്ടിയ പോത്താണെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വിദ്വേഷ പരാമര്‍ശത്തോട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പങ്കുണ്ടെന്നും എന്നാല്‍ ആ സംഘടനയുടെ കേരളത്തിലെ കെപിസിസിയുടെ പ്രസിഡന്‍റായി മാനസീകമായി തകരാറുള്ള ഒരാളാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.
മാനസികരോഗികളെ കെപിസസിയുടെ പ്രസിഡന്റാക്കരുതെന്നും കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഇക്കാര്യം പരിശോധിച്ച് ഇത്തരത്തിലുള്ള മാനസികരോഗികളെ അവരുടെ നേതൃ സ്ഥാനത്ത് നിന്ന് നീക്കുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരുപാട് അനുഭവങ്ങള്‍ ഉള്ളൊരു രാഷ്ട്രീയ സംഘടനയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് അതിലൂടെ വളര്‍ന്നുവന്നവരാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പങ്കുണ്ട്. പക്ഷെ ആ സംഘടനയുടെ കേരളത്തിലെ കെപിസിസി പ്രസിഡന്റായി മാനസികമായി തകരാറുള്ള ഒരാളാണ്.അദ്ദേഹത്തിന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്.അതുകൊണ്ട് മാനസിക രോഗികളെ കെപിസിസിയുടെ പ്രസിഡന്റാക്കരുത്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഇക്കാര്യം പരിശോധിച്ച് ഇത്തരത്തിലുള്ള മാനസിക രോഗികളെ അവരുടെ നേതൃസ്ഥാനത്ത് നിന്ന് നീക്കുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും. അത് കോണ്‍ഗ്രസിന്റെ പതനത്തിന് ഇടയാക്കുമെന്നും ജയരാജന്‍ പറഞ്ഞു
English Summary:
EP Jayarajan said that if mental patients are not removed from the leadership positions, it will be a setback for the Congress
You may also like this video: