പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആര്‍എസ്എസ് അജണ്ടയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ .മതദ്രുവീകരണം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് വിജ്‍ഞാപനം ഇറക്കിയത്.
പൗരത്വ നിയമത്തെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ എതിര്‍ത്തില്ല. ലോക്സഭയിലും, രാജ്യസഭയിലും കോണ്‍ഗ്രസ് എംപിമാര്‍ അനങ്ങിയില്ല.ഇത് മൗനമായി വര്‍ഗീയതയെ പിന്തുണയ്ക്കും പോലെയാണ്. സമാധാന അന്തരീക്ഷം തകർത്ത് അധികാരം പിടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടന തത്വങ്ങളുടെ ലംഘനമാണ് ഉണ്ടായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോയത് കേരള സർക്കാർ മാത്രമാണ്. പൗരത്വ നിയമത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടണം. യു ഡി എഫ് ന്യൂനപക്ഷത്തെ ഈ വിഷയത്തിൽ പരിഹസിക്കുകയാണ്. പൗരത്വ നിയമത്തെ അനകൂലിച്ച് കോൺഗ്രസ് എം പി മാർ വോട്ട് ചെയ്തു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല. സംഘപരിവാർ ഭീഷണി നേരിടാൻ ഇടതുപക്ഷം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
EP Jayarajan said that the RSS agenda to build a Hindu Rashtra is behind the Citizenship Amendment Act
You may also like this video: