Site iconSite icon Janayugom Online

സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പലര്‍ക്കും ഉത്കണ്ഠയുണ്ട്, അതിനുള്ള പ്രതികാരമാണ് കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതെന്ന് ഇ പി ജയരാജന്‍

സംസ്ഥാനത്തിന്റെ വളര്‍ച്ചിയില്‍ പലര്‍ക്കും ഉത്കണ്ഠയുണ്ട്, അതിനുള്ള പ്രതികാരമായാണ് കേരളത്തെ കേന്ദ്രം സാമ്പത്തീകമായി ശ്വാസം മുട്ടിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചാൽ കേരളം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് കുറയുമെന്നും അങ്ങനെ വരുമ്പോൾ ജനപ്രീതി നഷ്ടപ്പെടുമെന്നും ആണ് അവർ കരുതിയിരുന്നത്. അതുകൊണ്ടാണ് ബിജെപി അവരോടൊപ്പം ഇടതുപക്ഷ വിരുദ്ധ മനോഭാവം വച്ചുപുലർത്തുന്ന കോൺഗ്രസിനെയും ഇതിൽ കൂടെക്കൂട്ടുന്നത്.

ഇതിനെതിരെയാണ് കേരളം കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്. ഫെഡറൽ സംവിധാനത്തിന് വില കൊടുക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഒരു ജനതയ്ക്കുവേണ്ടി ചിന്തിക്കുന്നുണ്ടെങ്കിൽ, ഒരു നാടിന്റെ നന്മയാണ് ലക്ഷ്യമെങ്കിൽ, തീർച്ചയായും ഇത്തരം സാഹചര്യത്തിൽ സമരം വേണ്ടിവരും. ഇതേ അവഗണന തങ്ങളെ എതിർക്കുന്ന എല്ലാവരോടും കേന്ദ്രം കാണിക്കുന്നുണ്ട്.

അതിനുള്ള ഉദാഹരണമാണ് ഇന്ന് കർണാടകം ചെയ്യുന്ന സമരവും. നാടിനുവേണ്ടി സമരം ചെയ്തേ പറ്റൂ എന്ന് മനസിലാക്കുന്ന അവസ്ഥയിൽ കർണാടകയിലെ കോൺഗ്രസ് എത്തി. എന്നാൽ അത്രയും പോലും ചിന്തിക്കാൻ കഴിയാത്തവരായി കേരളത്തിലെ കോൺഗ്രസ് മാറി എന്നും അദ്ദേഹം വിമർശിച്ചു.

നവകേരള സദസ്സിലും ഇപ്പോൾ നടക്കുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരായ സമരത്തിലുമൊക്കെ ആദ്യം ക്ഷണിച്ചത് കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസിനെയാണ്. എന്നാൽ അവർക്ക് എതിർക്കാനല്ലാതെ മറ്റൊന്നിനും വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:
EP Jayara­jan says many are con­cerned about the state’s growth and the Cen­ter is retal­i­at­ing by finan­cial­ly suf­fo­cat­ing it.

You may also like this video:

Exit mobile version