മുസ്‌ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എൽഡിഎഫിന്റെ ശരിയായ നിലപാടുകളാണ് മുന്നണി ശക്തിപ്പെടുന്നതിന്റെ അടിസ്ഥാന കാരണം.
മുന്നണിയുടെ ശരിയായ നയങ്ങളിൽ ആകർഷണമുണ്ടായിട്ടാണ് പലരും ഇങ്ങോട്ടു വരുന്നതെന്നും അദ്ദേഹം കണ്ണൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
ബഹുജന സ്വാധീനം വർധിപ്പിക്കുകയും മുന്നണിയുടെ അടിത്തറ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇപ്പോൾ തന്നെ 99 സീറ്റുകൾ എൽഡിഎഫിനുണ്ട്. സർക്കാരിന്റെ വികസന നയങ്ങളിൽ ജനങ്ങൾ വലിയ തോതിൽ ആകർഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English summary;EP Jayarajan says there is no need to bring the league to the LDF
You may also like this video;
